കോഴിക്കോട്– താമരശ്ശേരി ചുരത്തിൽ ശക്തമായ മണ്ണിടിച്ചിൽ. ചുരം വ്യൂ പോയിന്റിന് സമീപമാണ് കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീണത്. ചുരത്തിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടെന്നാണ് റിപ്പോർട്ട്. കാൽനടയാത്രക്കാരെ ഉൾപ്പെടെ കടത്തിവിടുന്നില്ല. ഇന്ന് വൈകീട്ട് 6.45നാണ് മണ്ണിടിച്ചലുണ്ടായത്. കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തി മരങ്ങളും നീക്കം ചെയ്യാനും നടപടി ആരംഭിച്ചു. മണ്ണിടിച്ചലിന്റെ വ്യാപ്തി വളരെ വലുതാണെന്നും ദീർഘദൂര യാത്രക്കാരും മറ്റു അത്യാവശ്യ യാത്രക്കാരും കുറ്റ്യാടി വഴിയോ, നിലമ്പൂർ വഴിയോ യാത്ര ചെയ്യാനും അധികൃതർ നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group