കോഴിക്കോട്: കോഴിക്കോട് തളീക്കരയിൽ ഇരുപത്തിയെട്ടുകാരിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയിൽ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഓൺലൈൻ ഇടപാടുകളിൽ ഉണ്ടായ സാമ്പത്തിക ബാധ്യതകളാണ് ജസീറയുടെ മരണത്തിന് കാരണമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജസീറയ്ക്ക് ഓൺലൈൻ ബിസിനസുമായി ബന്ധപ്പെട്ട് കടമുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ബന്ധുക്കളുടെ പരാതിയിൽ തൊട്ടിൽപാലം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് കൈമാറി. ചെരണ്ടത്തൂർ മനത്താനത്ത് അബ്ദുൾ റസാഖിൻ്റെയും ജമീലയുടെയും മകളാണ്. മക്കൾ- അൽമാൻ റാഷിദ്, റുഅ റാഷിദ്. സഹോദരൻ: റജീബ്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group