തിരുവന്തപുരം– കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിച്ച വിവാദങ്ങളുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് പ്രതിഷേധം കനക്കുന്നതിനിടെ വിദഗ്ദ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ പുലര്‍ച്ചയാണ് മുഖ്യമന്ത്രിയുടെ 10 ദിവസത്തേക്കുള്ള വിദേശ സന്ദര്‍ശനം ആരംഭിക്കുന്നത്. യു.എസിലെ മിനയോട്ടയിലെ മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ നടത്തിയിരുന്നത്. തുടര്‍ ചികിത്സയുടെ ഭാഗമായാണ് ഇപ്പോഴത്തെ സന്ദര്‍ശനം.
2018 മുതല്‍ മൂന്ന് തവണയാണ് മുഖ്യമന്ത്രി അമേരിക്ക സന്ദര്‍ശിച്ചത്. വിദേശ യാത്രയില്‍ ഔദ്യോഗിക ചര്‍ച്ചകളും ആരോഗ്യ പരിശോധനകളും ഉള്‍പ്പെട്ടിരുന്നു. 2023ലാണ് മുഖ്യമന്ത്രിയുടെ രണ്ടാമത്തെ അമേരിക്ക സന്ദര്‍ശനം. അവിടെവെച്ച് ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുകയും പിന്നീട് ക്യൂബയിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. 2024ൽ മൂന്നാമത്തെ അമേരിക്ക സന്ദര്‍ശനം. കഴിഞ്ഞ 9 വര്‍ഷത്തെ ഭരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ 180 ഓളം ദിവസം വിദേശത്ത് ചിലവഴിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ. യാത്രയിലെ ചിലവ്, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയ വിഷയങ്ങള്‍ ഇതിനു മുമ്പ് വലിയ തരത്തിലുള്ള വിമർശനത്തിനിടയാക്കിയിട്ടുണ്ട്.