തിരൂർ: മലബാറിലെ ആദ്യകാല രജിസ്ട്രേഡ് ഫാർമസിസ്‌റ്റും തിരൂർ മെഡിക്കൽ സ്റ്റോർ സാരഥിയുമായ തയ്യിൽ കിഴക്കേതിൽ കുഞ്ഞിമൊയ്തു (93) എന്ന കുഞ്ഞിപ്പ (ടി.കെ. കു ഞ്ഞിപ്പ) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. 1957 ൽ തിരൂർ കോർട്ട് റോഡിൽ “തിരൂർ മെഡിക്കൽ സ്റ്റോഴ്സ്” എന്ന പേരിൽ ഫാർമസി തുടങ്ങിയ ഇദ്ദേഹം വിവിധ മത സാമൂഹിക സംഘടനകളിൽ പ്രവർത്തിച്ചു. നടുവിലങ്ങാടി ഹിദായ ത്ത് സിബിയാൻ മദ്രസ കമ്മിറ്റി ട്രഷറർ, മലബാർ മുസ്ലിം അസോസിയേഷൻ മെമ്പർ, തിരൂർ എം.ഡി.പി.എസ് കമ്മിറ്റി മെമ്പർ, തിരൂർ ഇസ്ലാമിക് സെന്റർ പ്രഥമ കമ്മിറ്റി മെമ്പർ, തിരുർ മസ്ജിദ് സഫ പ്രഥമ സകാത് കമ്മിറ്റി മെമ്പർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു.
പിതാവ് സൂപ്പികുട്ടി കുരിക്കൾ. മാതാവ് പെരിങ്ങാട്ടോടി ഫാത്തിമ. മക്കൾ: ടി കെ ജമീല, പരേതയായ സഫിയ, സുബൈദ, ആരിഫ, സാജിത, ഡോ. അലി അഷ്‌റഫ്, സിദ്ധീഖ്, ഡോ. മുഹമ്മദ് യഹ്‌യ (പെരിന്തൽമണ്ണ കിംസ് അൽ ശിഫ ഹോസ്പിറ്റൽ), അഡ്വ മുഹമ്മദ് അസ്‌ലം (ദുബായ് ഇസ്ലാമിക് ബേങ്ക്), മുഹമ്മദ് യാസിർ ( ഖത്തർ പെട്രോളിയം). സഹോദരങ്ങൾ : പരേതനായ ടികെ അബൂബക്കർ എന്ന ബാവ, ഡോ. മുഹമ്മദ് കുട്ടി കുരിക്കൾ , കെ അബ്ദുറഹ്മാൻ, പരേതയായ ആയിശ, ഫാത്തിമ (പാത്തുമോൾ). മയ്യിത്ത് മെയ് നാലിന് ഞായറാഴ്ച വൈകിട്ട് നാലരക്ക് തിരൂർ നടുവിലങ്ങാടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മറവു ചെയ്യും.