ഇരുമ്പുഴി: വടക്കുംമുറി സ്വദേശിയായ താണിക്കൽ കുഞ്ഞുമുഹമ്മദ് (കുഞ്ഞു ഹാജി, 77) അന്തരിച്ചു. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഗൺമാനായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
തായ്വാനിൽ നടന്ന ഏഷ്യൻ വെറ്ററൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്റർ ഹർഡിൽസിൽ സ്വർണമെഡൽ നേടിയ കായിക പ്രതിഭ കൂടിയായിരുന്നു അദ്ദേഹം. ഇരുമ്പുഴി വടക്കുംമുറി ഇസ്ലാഹുൽ ഉമ്മ സംഘത്തിന്റെ വൈസ് പ്രസിഡന്റും പടിഞ്ഞാറ്റുംമുറി മഹല്ല് പ്രസിഡന്റുമായിരുന്നു.
മക്കൾ: സീബത്ത്, ഷൈജത്ത്, സാബിത്ത്. മരുമക്കൾ: അബ്ദുറഹിമാൻ (ആനക്കയം), മുസ്തഫ (കടൂപ്പുറം), നജ്മത്ത് (മാരിയാട്). മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9:30-ന് ഇരുമ്പുഴി വടക്കുംമുറി ജുമാ മസ്ജിദിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group