കൂരോപ്പട (കോട്ടയം): ഏറെക്കാലം ജിദ്ദയിൽ പ്രവാസിയായിരുന്ന കൂരോപ്പട താന്നിക്കൽ പരേതനായ ടി. എം മത്തായിയുടെ മകൻ ടി. എം ഷാജി (57) നിര്യാതനായി. ജിദ്ദയിൽ കലാസംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. സ്റ്റേജ്, സൗണ്ട് മേഖലകളിൽ വൈദഗ്ധ്യം ഉണ്ടായിരുന്നു. ജിദ്ദയിൽ അടുത്ത കാലം വരെ വിവിധ കൂട്ടായ്മകളിൽ നിശ്ശബ്ദ സാന്നിധ്യമായിരുന്നു ഷാജി. സംസ്ക്കാരം നാളെ (ചൊവ്വ) ഉച്ച കഴിഞ്ഞ് 2 ന് ചെന്നാമറ്റത്തെ ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം ഇടയ്ക്കാട്ടുകുന്ന് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. മൂന്നിലവ് കുന്നേൽ കുടുംബാംഗം ജാൻസിയാണ് ഭാര്യ.
മക്കൾ: അൽഷ, അലീന, അനീറ്റ. സഹോദരങ്ങൾ: താന്നിക്കൽ ജോയി, രാജു , സാബു , ലിസ്സി , മിനി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group