കണ്ണൂർ: ജമാഅത്തെ ഇസ്ലാമി ഹിന്ദ് മുൻ ജില്ലാ സെക്രട്ടറിയും പൗര പ്രമുഖനുമായ കണ്ണൂർ തായത്തെരുവിലെ കെ.പി അബ്ദുൽ അസീസ് (76) നിര്യാതനായി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ ആറ് പതിറ്റാണ്ടിൻ്റെ പ്രവർത്തന പാരമ്പര്യമുള്ള സാരഥിയായിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ ആദ്യ കണ്ണൂർ ഏരിയയുടെ (ഇരിക്കൂർ, കാഞ്ഞിരോട്, ചക്കരക്കൽ, വളപട്ടണം ) ദീർഘകാല ഓർഗനൈസർ ആയിരുന്ന അദ്ദേഹം 16 വർഷത്തോളം കണ്ണൂർ ജില്ലാ സമിതിയുടെ അംഗമായിരുന്നു. രണ്ട് തവണ ജില്ലാ സെക്രട്ടറിയായി.
ജില്ലയിലെ സാംസ്കാരിക സേവന പ്രവർത്തനങ്ങളുടെ ആസ്ഥാനമായ യൂണിറ്റി സെൻ്റർ ട്രസ്റ്റിൻ്റെ സ്ഥാപന കാലം മുതൽ നിലവിൽ അംഗമാണ്. മുസ്‌ലിം കോ ഓഡിനേഷൻ ജില്ലാ കമ്മിറ്റിയിലെ ജമാഅത്ത് സ്ഥിരം പ്രതിനിധിയായിരുന്നു. കണ്ണൂർ ഈദ്ഗാഹ് സംഘാടനത്തിൽ ആദ്യകാല നേതൃത്വം വഹിച്ചു.
കണ്ണൂർ കൗസർ ട്രസ്റ്റ് സെക്രട്ടറി, ആനയടുക്ക് ഐ. സി എം വിദ്യാഭ്യാസ ചാരിറ്റബിൾ ട്രസ്റ്റ് ഭരണ സമിതി അംഗം , ചാലാട് ഹിറാ ട്രസ്റ്റ് സ്ഥാപക ചെയർമാൻ, കണ്ണൂർ ബൈത്തുസ്സക്കാത്ത് സെക്രട്ടറി, കൗസർ മസ്ജിദ് പരിപാലന കമ്മിറ്റി രക്ഷാധികാരി, നടാൽ വാദി റഹ്മ ട്രസ്റ്റ് ചെയർമാൻ, ഇരിക്കൂർ ഇൻസാഫ് ട്രസ്റ്റ് മെമ്പർ, കണ്ണൂർ ഫ്രൈഡെ ക്ലബ്ബ് സ്ഥാപക എക്സിക്യൂട്ടീവ് അംഗം, തായത്തെരു പള്ളി സഭ കമ്മിറ്റി അംഗം, തുടങ്ങിയ ബഹുമുഖ സാരഥ്യം വഹിച്ചു. വ്യാപാര രംഗത്തും പിന്നീട് മുദ്രക്കടലാസ് ഏജൻസി മേഖലയിലും വ്യാപൃതനായി. കഴിഞ്ഞ മാസം കണ്ണൂർ യൂണിറ്റി സെൻ്ററിൽ നടന്ന ജില്ലാ സ ഇഫ്താർ സംഘാടക സമിതി അംഗമായും രംഗത്തുണ്ടായിരുന്നു.
ഭാര്യ എ.വി.സാബിറ. (സ്റ്റാബ് വെണ്ടർ). മക്കൾ യാസിർ (ദുബായ്), ഹാഷിർ (ചാർട്ടഡ് അക്കൗണ്ടൻ്റ് സൗദി), ശാഹിർ (സ്റ്റാമ്പ് വെണ്ടർ കണ്ണൂർ),ശബീർ (അബുദാബി), ഉനൈസ് (ബഹറൈൻ), ജസീൽ (ചാർട്ടഡ് അക്കൗണ്ടൻ്റ് വിദ്യാർഥി), ഹസീബ (ഫാർമസിസ്റ്റ്), അഫ്റ (ഷാർജ). മരുക്കൾ പി.സമീഹ (എടക്കാട്), ടി.പി.സുഹൈല ( സൗദി), തസ്ലീമ (കക്കാട് ), റുഷ്ദ (ചൊവ്വ), മെഹ്റിൻ (കടലായി),
ഇർഷാദ് (ബഹറൈൻ), മഷ്ഹൂദ്. സഹോദരങ്ങൾ കെ.പി. എറമു, സുബൈദ,
റാബിയ.