കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്‌സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഗവ. നഴ്‌സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ കോട്ടയം സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണനാണ് മരിച്ചത്.
നഴ്‌സിങ് കോളേജ് ക്യാമ്പസിന് പുറത്തുള്ള ഹോസ്റ്റിലാണ് വിദ്യാർത്ഥിനിയെ ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group