(നാദാപുരം)കോഴിക്കോട്: കോഴിക്കോട് ജില്ലായിലെ നാദാപുരത്തിനടുത്ത കോടഞ്ചേരിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉണിയമ്പ്രോൽ മനോഹരൻ-സനില ദമ്പതികളുടെ മകൾ ആരതി(21)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് ജീവനൊടുക്കിയത്. അമ്മ സനില പുറമേരി ടൗണിൽ പോയി മടങ്ങി എത്തിയപ്പോഴാണ് മകളെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈയിടെ ആരതിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ആതിര സഹോദരിയാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group