കോഴിക്കോട്: തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് പൊക്കുന്ന് അബീന ഹൗസിൽ നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് ദാരുണമായി മരിച്ചത്.
മരണത്തിൽ സംശയമുണ്ടെന്ന പിതാവിന്റെ പരാതിയിൽ കേസെടുത്തതായി ടൗൺ പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കായി പോലീസ് കോഴിക്കോട് മെഡിക്കൽ കോളജിലാണെന്നും സംഭവത്തിൽ കുടുതൽ അന്വേഷണം നടത്തിവരികയാണെന്നും ഉച്ചയ്ക്ക് 12.30-ഓടെ പോലീസ് പ്രതികരിച്ചു. മരിച്ച കുഞ്ഞിന് രണ്ടാഴ്ച്ച മുമ്പ് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് പരുക്കേറ്റിരുന്നു.
ഇവരുടെ 14 ദിവസം പ്രായമുള്ള ആദ്യത്തെ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 2023-ൽ മരിച്ചിരുന്നു. സംഭവത്തിൽ കടൂതുൽ അന്വേഷണം നടക്കുമെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group