കോഴിക്കോട്: ഐ.എം.എ. സംസ്ഥാന കലോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ മെഡിക്കൽ കോളേജ് വിദ്യാർഥികൾക്കായി നടത്തിയ മാഗസിൻ മത്സരത്തിൽ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ പൊയ്യ് മാഗസിൻ ഒന്നാം സ്ഥാനം നേടി. അപർണ്ണയാണ് മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റർ. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ പേര് ഇല്ലാത്ത മാഗസിൻ (എഡിറ്റർ: വൈഷ്ണവ് സന്തോഷ്) രണ്ടാം സ്ഥാനവും, വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ സ്വം (എഡിറ്റർ: മുഹമ്മദ് ഷൊയ്ബ് സാഗിർ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ ഒരു മുറിവിന്റെ മൊഴി (എഡിറ്റർ: സാരംഗ് സഞ്ജയ്), ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ കറുപ്പ് (എഡിറ്റർ: അൻഷാദ് കബീർ) എന്നിവ പ്രോത്സാഹന സമ്മാനങ്ങൾ നേടി.
ഓഗസ്റ്റ് 24-ന് തൃശൂർ എലൈറ്റ് ഹാളിൽ നടക്കുന്ന ഐ.എം.എ. സംസ്ഥാന കലോത്സവത്തിൽ വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഐ.എം.എ. ഭാരവാഹികളായ ഡോ. കെ.എ. ശ്രീവിലാസന്‍ (പ്രസിഡന്റ്), ഡോ. ശശിധരന്‍ (സെക്രട്ടറി), ഡോ. ടി.പി. നാസര്‍ (സാഹിത്യ വിഭാഗം ചെയര്‍മാന്‍) എന്നിവര്‍ ഇക്കാര്യം അറിയിച്ചു. ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, മെമെന്റോ എന്നിവ ഉൾപ്പെടുന്നതാണ് സമ്മാനങ്ങൾ