തിരുവനന്തപുരം- പൂവച്ചൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ പ്ലസ് ടു വിദ്യാർഥിക്ക് കുത്തേറ്റു. പ്ലസ് ടു വിദ്യാർഥി അസ്ലമിനാണ് കുത്തേറ്റത്. ഗുരുതരാവസ്ഥയിൽ കഴിയുന്ന അസ്ലമിന്റെ ശ്വാസകോശത്തിലേക്ക് കത്തി തുളച്ചുകയറിയ നിലയിലാണ്.
ഇതേ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ നാലുപേർ ചേർന്നാണ് അസ്ലമിനെ അക്രമിച്ചത്. പൂവച്ചൽ ബാങ്ക് നട ജംക്ഷനിൽ ഉച്ചയോടെ ആയിരുന്നു സംഭവം. ഒരുമാസം മുൻപ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളും പ്ലസ് ടു വിദ്യാഥികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് പ്രിൻസിപ്പലിനും പിടിഎ പ്രസിഡന്റ്റിനും പരുക്കേറ്റിരുന്നു. അന്നത്തെ സംഘർഷത്തിന്റെ ബാക്കിയാണ് ഇന്നുണ്ടായ സംഘർഷമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group