ചടയമംഗലം- കേരള പ്രവാസി സംഘം ചടയമംഗലം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ. കുരിയോട് പള്ളിമുക്കിൽ കേരള പ്രവാസി സംഘം യൂണിറ്റ് രൂപീകരിച്ചു. പ്രവാസി സംഘം സംസ്ഥാന കമ്മറ്റിയംഗം എ.എ ജലീൽ ഉദ്ഘാടനം ചെയ്തു. റാഷിദ് അധ്യഷത വഹിച്ചു. ഉമ്മർ, പ്രവാസി സംഘം ചടയമംഗലം ഏരിയ സെക്രട്ടറി നജീം ബാഷ,
ചടയമംഗലം മേഖല സെക്രട്ടറി: സൈഫുദ്ദീൻ, പ്രസിഡന്റ് അരുൾ കുമാർ,ഏരിയ കമ്മിറ്റിയംഗം ഭാർഗവൻ, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഷംസുദ്ദീൻ (സെക്രട്ടറി), ഷറഫുദ്ദീൻ(പ്രസി) റാഷിദ് (ട്രഷറർ) നാസർ(വൈസ്.പ്രസി), സജീവ് (ജോ.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. സെക്രട്ടറി ഷംസുദീൻ നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group