തിരുവനന്തപുരം– അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വെച്ചിരിക്കുകയാണ്. പതിനായിരങ്ങളാണ് മഴ വകവെക്കാതെ പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ എത്തിച്ചേർന്നിട്ടുള്ളത്.
രാവിലെ 9. 20 മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതീക ശരീരത്തില്‍ പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മുഖ്യമന്ത്രിമാരും മന്ത്രിമാരും അന്താഭിവാദ്യം അര്‍പ്പിച്ചു. ചീഫ് സെക്രട്ടറിയും മുന്‍ ചീഫ് സെക്ട്രറിമാര്‍, പൊലീസ് ഡി.ജി.പിയുടെ അന്തിമോപചാരം അര്‍പ്പിച്ചു. കേരള,ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉന്നതർ, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ, നിരവധി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനായി എത്തി. ഉച്ചയോടെ വിലാപയാത്രയായി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലും പൊതുദര്‍ശനം ഉണ്ടാകും. ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം നടക്കും. വൈകീട്ട് വലിയ ചുടുകാട്ടിലാണ് സംസ്‌കാരം നടക്കുക
വിഎസിന്റെ ഭൗതിക ശരീരം വിലാപയാത്രയായി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അദ്ദേഹത്തിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇന്നത്തെ ദിവസം അവധിയാണ്. ദുഃഖാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടും. കൂടാതെ വിഎസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും തിരഞ്ഞെടുപ്പുകളും അഭിമുഖങ്ങളും മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.