കൊടുവള്ളി– സ്വർണക്കള്ള കടത്ത് കേസിൽ അടക്കം പ്രതി പട്ടികയിൽ ചേർത്ത കാരാട്ട് ഫൈസലിന് തെരഞ്ഞെടുപ്പിൽ വൻ തോൽവി. കൊടുവള്ളി നഗരസഭയിൽ സൗത്ത് വാർഡിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച ഫൈസൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പി പി മൊയ്തീൻകുട്ടിയോട് 148 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ഫൈസൽ വിജയിച്ചിരുന്നു. അന്ന് എൽഡിഫ് സ്ഥാനാർത്ഥി ഒ പി റഷീദിന് ഒരു വോട്ട് പോലും ലഭിച്ചിരുന്നില്ല.
പി.പി. മൊയ്തീന്‍കുട്ടി -608, ഫൈസൽ കാരാട്ട്- 460, സതീശൻ (ബി.ജെ.പി) – 18, പി.സി. മൊയ്തീന്‍കുട്ടി (സ്വതന്ത്രൻ) -18, ഫൈസൽ പുറായിൽ (സ്വതന്ത്രൻ) – 1, എന്നിങ്ങനെയാണ് വോട്ട് നില.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



