കോഴിക്കോട്– നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചര്‍ച്ചയില്‍ ഇടപെടുന്നതിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഔദ്യോഗികമായി അറിയിച്ചിരുന്നെന്ന് കാന്തപുരം. വധശിക്ഷ മാറ്റിവച്ചെന്ന് ഔദ്യോഗിക അറിയിപ്പ് വന്നതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം നിയമപ്രകാരം ദയാധനം പ്രായശ്ചിത്തമായി നല്‍കി കുടുംബത്തിന് ശിക്ഷ ഒഴിവാക്കാനുള്ള അധികാരമുണ്ട്. അതുകൊണ്ട് യമനിലെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതന്മാരെ ബന്ധപ്പെടുകയും അവരോട് കാര്യങ്ങള്‍ ബോധിപ്പിക്കുകയും ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാം മനുഷ്യത്വത്തിന് പ്രാധാന്യം കല്‍പിക്കുന്ന മതമാണ്. അതുകൊണ്ടു തന്നെ പണ്ഡിതന്മാരോട് വിഷയം അവതരിപ്പിച്ചപ്പോള്‍ അവർക്ക് കാര്യങ്ങൾ മനസിലായി. വധശിക്ഷ ഒഴിവാക്കാന്‍ ഇടപെട്ട് എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അവിടുത്തെ പണ്ഡിതര്‍ കൂടിയാലോചിച്ച് തീരുമാനിക്കകയായിരുന്നു . ശേഷം താല്‍കാലികമായി നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെക്കുകയായിരുന്നെന്നും കാന്തപുരം പറഞ്ഞു
വധശിക്ഷ നീട്ടിവച്ചെന്ന ഉത്തരവാണ് ലഭിച്ചത്, മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ സമയം വേണമെന്നം. ദയാധനം എത്ര തുകയാണെന്നുള്ള കാര്യങ്ങള്‍ അറിയില്ല. ദയാധനം സ്വീകരിക്കാന്‍ കുടുംബം തയാറായാല്‍ അതുകൊടുക്കാന്‍ ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ നിരവധി ആളുകള്‍ തയാറായിട്ടുണ്ടെന്നും എല്ലാവരും നിമിഷ പ്രിയക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.