തിരുവനന്തപുരം- ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന നിരീക്ഷകരെ ആക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സുരേഷ് ഗോപിയെ തൃശൂരിൽ തോൽപ്പിക്കാൻ ബി.ജെ.പി സംസ്ഥാന ഘടകം ശ്രമിക്കുന്നുവെന്ന് ചാനലുകളിൽ ചില ആക്രി നിരീക്ഷകരും കള്ളപ്പണിക്കർമാരും ആക്ഷേപം ഉന്നയിച്ചുവെന്ന് സുരേന്ദ്രൻ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് ചാനലുകാരും ചില ആക്രി നിരീക്ഷകരും കള്ള പണിക്കർമാരും വന്നിരുന്ന് സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ബി.ജെ.പി സംസ്ഥാന ഘടകം ശ്രമിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരിൽ സുരേഷ് ഗോപിയെ ബി.ജെ.പി സംസ്ഥാന ഘടകം കാര്യമായി സഹായിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പു കാലത്ത് ആക്ഷേപം ഉയർന്നിരുന്നു. ഈതുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രൻ പ്രതികരിച്ചത്. ചാനൽ ചർച്ചകളിൽ പതിവായി പങ്കെടുക്കുന്ന ശ്രീജിത് പണിക്കർക്കെതിരെയാണ് സുരേന്ദ്രന്റെ പ്രതികരണം എന്ന് സമൂഹമാധ്യമങ്ങളിലെ ചർച്ച തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group