കൊല്ലം– പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ ശശിതരൂരിന്റെ നടപടിയില്‍ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എതിരാളിയെ സ്തുതിക്കുന്നത് അരോചകമാണെന്നും മുരളീധരന്‍ പറഞ്ഞു. നിരന്തരം മോദി സ്തുതി നടത്തുന്നത് ശരിയല്ലെന്നും വിഷയത്തില്‍ ഹൈക്കമാന്‍ഡ് നിലപാട് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരില്‍ പ്രചരണത്തിന് ക്ഷണിച്ചില്ലെന്ന് തരൂര്‍ പറഞ്ഞത് ശരിയല്ല. പ്രസ്താവന തെരഞ്ഞെടുപ്പ് ദിവസം നടത്തിയത് ദൗര്‍ഭാഗ്യകകരം. പക്ഷെ തരൂരിന്റെ വാക്കുകള്‍ നിലമ്പൂരിലെ ജനങ്ങള്‍ വിലകൊടുത്തില്ലെന്ന് വ്യക്തമായി. ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോവാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ പരാജയം അംഗീകരിക്കാന്‍ എല്‍.ഡി.എഫ് തയാറാകണം. വിജയം മാത്രമേ അംഗീകരിക്കൂ എന്ന നിലപാട് ശരിയല്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഭരണത്തുടര്‍ച്ചയെന്ന വ്യാമോഹം ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും കെ. മുരളീധരന്‍ പറഞ്ഞു.