Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • ഇറാന്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഗ്രോസി
    • ഹുര്‍മുസ് കടലിടുക്കിലെ അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ അറാംകോ എണ്ണ കയറ്റുമതി യാമ്പു തുറമുഖത്തേക്ക് മാറ്റുന്നു
    • മഹ്ബൂല ടവര്‍ ആക്രമണങ്ങള്‍ ചിത്രീകരിക്കുന്ന വ്യാജ വീഡിയോ പ്രസിദ്ധീകരിച്ച യുവാവ് അറസ്റ്റില്‍
    • ഇറാന്‍ ആക്രമണങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച പ്രതികളെ ബഹ്‌റൈന്‍ വിചാരണ ചെയ്യുന്നു
    • സുരക്ഷാ സ്ഥലങ്ങള്‍ ചിത്രീകരിക്കുന്നത് യു.എ.ഇ നിരോധിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ജോസ് കെ മാണി യുഡിഎഫിലേക്ക്? ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ടതായി സൂചന

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/01/2026 Kerala Polititcs Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​തിരുവനന്തപുരം– കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് കേരള കോൺഗ്രസ് (എം) മുന്നണി മാറ്റത്തിനൊരുങ്ങുന്നതായി സൂചന. ജോസ് കെ മാണിയെ യുഡിഎഫിലേക്ക് തിരികെ എത്തിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ടതായാണ് പുതിയ വിവരങ്ങൾ. സോണിയ ഗാന്ധി ജോസ് കെ മാണിയുമായി ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഇടപ്പെട്ടുവെന്നുമാണ് വിവരം.
    ​
    എൽഡിഎഫിന്റെ മധ്യമേഖലാ ജാഥയിൽ നിന്ന് ജോസ് കെ മാണി വിട്ടുനിൽക്കുന്നതും ഈ അഭ്യൂഹങ്ങൾക്ക് കൂടുതൽ വ്യക്തത നൽകുന്നു. ജാഥയ്ക്ക് നേതൃത്വം നൽകാൻ ഡോക്ടർ ജയരാജിനെയാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം. ഫെബ്രുവരി ആറ് മുതൽ 13വരെയുള്ള ജാഥ ആറന്മുളയിൽനിന്ന് തുടങ്ങി അങ്കമാലിയിലാണ് അവസാനിക്കുക. കൂടാതെ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ സത്യാഗ്രഹ സമരത്തിൽ ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല എന്നതും ചർച്ചകൾക്ക് കാരണമായി. കേരളത്തിന് പുറത്തായതിനാലാണ് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കത്തതെന്നാണ് കോൺഗ്രസ് എമ്മിന്റെ വിശദീകരണം.

    കേരള കോണ്‍ഗ്രസിനെ തിരികെ എത്തിക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശ്വസം. പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കൾ യുഡിഎഫിലേക്ക് മടങ്ങണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. പരമ്പരാഗത വോട്ട് ബാങ്ക് നിലനിർത്താൻ യുഡിഎഫ് ആണ് ഉചിതമെന്നാണ് ഇവരുടെ വാദം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, മുന്നണി മാറ്റ വാർത്തകൾക്കിടെ “തുടരും” എന്ന ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തിയത് ശ്രദ്ധേയമായി. എൽഡിഎഫ് നേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. എന്നാൽ അഭ്യൂഹങ്ങൾക്ക് കോൺഗ്രസ് നേതൃത്വവും ജോസ് കെ മാണിയും എന്നാൽ ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചുവെന്ന അഭ്യൂഹം കോൺഗ്രസ് നേതൃത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jose k Mani Kerala kerala congress m Politics
    Latest News
    ഇറാന്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഗ്രോസി
    04/03/2026
    ഹുര്‍മുസ് കടലിടുക്കിലെ അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ അറാംകോ എണ്ണ കയറ്റുമതി യാമ്പു തുറമുഖത്തേക്ക് മാറ്റുന്നു
    04/03/2026
    മഹ്ബൂല ടവര്‍ ആക്രമണങ്ങള്‍ ചിത്രീകരിക്കുന്ന വ്യാജ വീഡിയോ പ്രസിദ്ധീകരിച്ച യുവാവ് അറസ്റ്റില്‍
    04/03/2026
    ഇറാന്‍ ആക്രമണങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച പ്രതികളെ ബഹ്‌റൈന്‍ വിചാരണ ചെയ്യുന്നു
    04/03/2026
    സുരക്ഷാ സ്ഥലങ്ങള്‍ ചിത്രീകരിക്കുന്നത് യു.എ.ഇ നിരോധിച്ചു
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version