കോട്ടയം – യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലിൻ്റെ രാജി യുഡിഎഫിന്റെ പതന തുടക്കമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആരോപിച്ചു. ജില്ലയിലെ യുഡിഎഫിന്റെ ഒന്നാം നമ്പർ നേതാവാണ് നിരാശയോടെ കേരള കോൺഗ്രസ് വിട്ടിരിക്കുന്നത്.
മികച്ച സംഘാടകനാണ് സജി. പൊളിറ്റിക്കൽ ക്യാപ്റ്റൻ ആണ് പുറത്ത് വന്നത്.അതൊരു ചെറിയ കാര്യമായി കാണാൻ കഴിയില്ല.
പാർട്ടിയിലെ വിശ്വാസമാണ് സജിക്ക് നഷ്ടമായത് .സജിമോൻ മാത്രമല്ല നിരവധി നേതാക്കൾ കടുത്ത നിരാശയിലാണ് .ജോസഫ് വിഭാഗത്തിനു വേണ്ടി ഏറ്റവും കൂടുതൽ ത്യാഗം ചെയ്ത ആളാണ് സജി’ആ പാർട്ടിയുടെ ആഭ്യന്തര പ്രശ്നത്തിലേക്ക് കൂടുതൽ ഇടപെടുന്നില്ല
സജിയുടെ കേരള കോൺഗ്രസ് എം ലെയ്ക്കുള്ള വരവ് ജോസ് കെ മാണി തള്ളിക്കളഞ്ഞില്ല.
തുടർ തീരുമാനം എടുക്കേണ്ടത് സജി. പിന്നീടാണ് കേരള കോൺഗ്രസ് അക്കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത്.എവിടേക്ക് പോകണം എന്ന് തീരുമാനിക്കേണ്ടത് സജി
ജോസഫ് വിഭാഗം യുഡിഎഫിനെ തകർച്ചയിലേക്ക് എത്തിക്കുകയാണ്. സംസ്ഥാനമാകെ ഇത് യുഡിഎഫിന്റെ തകർച്ചയ്ക്ക് കാരണമാകും.