ജിദ്ദ- നാലു പതിറ്റാണ്ടിലേറെ പിന്നിട്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വണ്ടൂർ സ്വദേശികളും കൂട്ടായ്മയുടെ മുതിർന്ന അംഗങ്ങളുമായ ഒ.കെ. ഉമ്മർ സാഹിബിനും ഹസ്‌ഫുള്ള പുതിയത്തിനും ജിദ്ദ വണ്ടൂർ പ്രവാസി കൂട്ടായ്‌മ യാത്രയയപ്പ് നൽകി.
1977-ൽ ജിദ്ദയിൽ എത്തിയ ഉമ്മർ സാഹിബ്, ആദ്യത്തെ മൂന്നര വർഷം ഒരു ഷിപ്പിംഗ് കമ്പനിയിലും, പിന്നീട് കഴിഞ്ഞ 42 വർഷം അലി റിസാ ഗ്രൂപ്പിന്റെ കീഴിലുള്ള കിച്ചൻ വേൾഡ് എന്ന കമ്പനിയിലും ജോലി ചെയ്താണ് പിരിയുന്നത്. ഹസ്‌ഫുള്ളയുടെ 40 വർഷത്തെ പ്രവാസ ജീവിതത്തിൽ ആറു വർഷത്തോളം ജിദ്ദയിലും പുറത്തുമായി വിവിധ തൊഴിലുകളിലും വ്യാപാരങ്ങളിലും ഏർപ്പെടുകയുണ്ടായി. ശേഷം കഴിഞ്ഞ 34 വർഷമായി ജിദ്ദയിലെ പ്രസിദ്ധമായ ജുഫാലി കമ്പനിയിൽ ജീവനക്കാരനായിരുന്നു.
ഹസ്‌ഫുള്ള പുതിയത്തിനുള്ള മെമെന്റൊ മകൻ ജംഷീദ്, കെ.ടി.എ. മുനീറിൽ നിന്ന് സ്വീകരിക്കുന്നു.
വണ്ടൂർ പ്രവാസി കൂട്ടായ്മയുടെ ഇഫ്‌താർ വിരുന്നിനോടനുബന്ധിച്ച് അംഗങ്ങളും, നാട്ടുകാരും കുടുംബങ്ങളും അടങ്ങുന്ന നിറഞ്ഞ സദസ്സിൽ വെച്ചാണ് ഇരുവർക്കും യാത്രയയപ്പും ആദരവും നൽകിയത്. ചടങ്ങിൽ മുഖ്യാഥിയായി സംബന്ധിച്ച മുൻ പ്രവാസിയും കൂട്ടായ്‌മ ഭാരവാഹിയുമായിരുന്ന അക്ബർ കരുമാര, ഒ.കെ. ഉമ്മർ സാഹിബിന് മെമെന്റോ കൈമാറി. ഹസ്ഫുള്ളക്കു വേണ്ടി മകൻ ജഷീം പുതിയത്ത് കൂട്ടായ്‌മയുടെ മുഖ്യ രക്ഷാധികാരി കെ.ടി.എ. മുനീറിൽ നിന്നും മെമെന്റോ സ്വീകരിച്ചു. 1970 കളിലെ ജിദ്ദയും, ആദ്യ കാല പ്രവാസികളുടെ അവസ്ഥകളും പ്രയാസങ്ങളുമെല്ലാം തന്റെ മറുപടി പ്രസംഗത്തിൽ ഉമ്മർ സാഹിബ് അനുസ്‌മരിച്ചു.
പ്രസിഡണ്ട് ബേബി നീലാമ്പ്രയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി സക്കീർ ഹുസൈൻ കെ.ടി. സ്വാഗതവും ട്രഷറർ റോഷിദ് പാറപ്പുറവൻ നന്ദിയും പറഞ്ഞു.