മലപ്പുറം– സി.എച്ച് സെൻറ്റുകൾക്ക് 51 ലക്ഷം രൂപ നൽകി ജിദ്ദ കെഎംസിസി. പാണക്കാട് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കറും സഹഭാരവാഹികളും ചേർന്നാണ് തുക കൈമാറിയത്. ജീവകാരുണ്യ പ്രവർത്തന രംഗത്ത് അഭിമാനകരമായ പ്രവർത്തനം നടത്തുന്ന ജിദ്ദ കെഎംസിസിയെ അഭിനന്ദിച്ച തങ്ങൾ രോഗികളെയും പാവപ്പെട്ടവരെയും ചേർത്ത് പിടിക്കുന്ന ഓരോ ശ്രമങ്ങളും മുസ്ലിം ലീഗിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താൻ ഏറെ സഹായകവുന്നുണ്ടെന്നും അതിൽ പാർട്ടിക്ക് വലിയ സംതൃപ്തിയുണ്ടെന്നും പറഞ്ഞു.
കേരളത്തിലെ വിവിധ സി.എച്ച് സെന്ററുകളിൽ രോഗികൾക്കായ് വലിയ പദ്ധതികൾ ജിദ്ദ കെഎംസിസി ഏറ്റെടുത്ത് പൂർത്തീകരിച്ചിട്ടുണ്ട്. നിലവിൽ മലപ്പുറം കോഴിക്കോട് സി.എച്ച് സെന്ററുകളിൽ പ്രവാസികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ വിപുലമായ സൗകര്യങ്ങളോടെ പ്രവാസി മെഡിക്കൽ സെന്റർ നിർമ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഒരു പ്രവാസി സംഘടന മുൻ പ്രവാസികളായ പാവപ്പെട്ടരോഗികൾക്ക് വേണ്ടി ആദ്യമായാണ് ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിക്കുന്നത് നിലവിലെ പ്രവാസികൾക്കും ഇത് ഉപയോഗപ്പെടുത്താനാവും.
സൗദി കെ.എംസിസി വൈസ് പ്രസിഡന്റ് നിസ്സാം മമ്പാട്, ജിദ്ദ കെഎംസിസി ഭാരവാഹികളായ എ.കെ. മുഹമ്മദ് ബാവ, നാസർ മച്ചിങ്ങൽ, സിറാജ് കണ്ണവം , പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.എ ജലീൽ, ടി.എച്ച് കുഞ്ഞാലിഹാജി, ബാപ്പു തുവ്വശ്ശേരി, വി മുസ്തഫ, തറയിൽ അബൂബക്കർ,ഒറീസ്സ മുഹമ്മദ്, അബൂബക്കർ മാസ്റ്റർ മായക്കര, അബ്ബാസ് മുസ്ലിയാരങ്ങാടി, അലി പാങ്ങാട്ട്, നൂർ മുഹമ്മദ്, ഹാരിസ് ബാബു മമ്പാട്, അൽ മുർത്തു. മുസ്തഫ ആനക്കയം,ശിഹാബ് പാലപ്പെട്ടി ഒഴുകൂർ, കുഞ്ഞിബാവ ചെറുകാവ്, അബു ചെറുകാവ് എന്നിവർ പങ്കെടുത്തു.