കണ്ണൂർ – കരുതലിന്റെ കരസ്പർശമായും മുസ്ലിംലീഗിന്റെ പാലിയേറ്റീവ് വിഭാഗമായ പൂക്കോയ തങ്ങൾ ഹോസ്പിസിന് കരുത്തായും, രോഗികൾ ഉൾപ്പെടെയുള്ള അഗതികളെ ചേർത്തുപിടിച്ചും ജിദ്ദ കണ്ണൂർ ജില്ലാ കെ.എം.സി.സിയുടെ ‘ഹരിത സാന്ത്വനം’ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ജിദ്ദ കണ്ണൂർ ജില്ലാ കെ.എം.സി.സിയുടെ മുൻകാല ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. പ്രവർത്തക സംഗമം കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാൻ വായാട് അധ്യക്ഷനായി. കെ.ടി സഹദുള്ള, മഹ്മൂദ് കടവത്തൂർ, അഡ്വ. എസ് മുഹമ്മദ്, അൻസാരി തില്ലങ്കേരി, കെ.പി താഹിർ, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അഡ്വ. എം.പി മുഹമ്മദലി, എൻ.കെ റഫീഖ്, ടി.പി മുസ്തഫ, ബി.കെ അഹമ്മദ്, സക്കറിയ ആറളം, എസ്.എൽ.പി മുഹമ്മദ് കുഞ്ഞി, ഡോ. ടി പി മുഹമ്മദ്, ടി പി അബ്ബാസ് ഹാജി, റഫീഖ് കളത്തിൽ, അബ്ദുള്ള പാലേരി സംസാരിച്ചു.
ഫോട്ടോ: ജിദ്ദ കണ്ണൂർ ജില്ല കെഎംസിസി സംഘടിപ്പിച്ച ‘ഹരിത സാന്ത്വനം’ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.