പട്ന: നിതീഷ് കുമാറിൻ്റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡിലെ (ജെ.ഡി.യു) യുവ നേതാവ് സൗരഭ് പട്നയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെടിവെപ്പുണ്ടായത്. കൂടെയുണ്ടായിരുന്ന ഒരാൾക്കും വെടിയേറ്റു.
ബൈക്കിലെത്തിയ അജ്ഞാതരായ നാല് പേർ സൗരഭിൻ്റെ തലയിൽ രണ്ട് തവണ വെടിയുതിർക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മുൻമുൻ കുമാറിന് നേരെയും മൂന്നു വട്ടം വെടിവെച്ചു. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൗരഭ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മുൻമുനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയോടെ പട്ന പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group