Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 12
    Breaking:
    • ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ നാല് ബഹ്‌റൈനി പൗരന്മാര്‍ അറസ്റ്റില്‍
    • ഭിക്ഷാടനം: റിയാദിലും അല്‍ബാഹയിലും ആറു ബംഗ്ലാദേശുകാര്‍ അറസ്റ്റില്‍
    • ദുബായ് ക്രീക്ക് ഹാർബറിൽ കെട്ടിടത്തിന് മുകളിൽ ഡ്രോൺ വീണു; ആളപായമില്ല
    • ഇറാഖില്‍ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം: ഒരു ജീവനക്കാരന്‍ കൊല്ലപ്പെട്ടു
    • യുഎഇ നിവാസികൾക്ക് ദുബൈ മിറക്കിൾ ഗാർഡനിൽ പ്രവേശനം സൗജന്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ശോഭക്കും സുധാകരനും ദല്ലാളിനുമെതിരെ ജയരാജന്റെ വക്കീൽ നോട്ടീസ്

    സി റഹീംBy സി റഹീം01/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇ.പി ജയരാജൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: തന്നെയും പാർട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ബിജെപി നേതാവ്‌ ശോഭാസുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ എൽഡിഎഫ്‌ കൺവീനറും സിപി.എം കേന്ദ്രകമ്മറ്റിയംഗവുമായ ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു. ആരോപണങ്ങൾ പിൻവലിച്ച്‌ ഉടൻ മാധ്യമങ്ങളിലൂടെ മാപ്പ്‌ അപേക്ഷിക്കാത്ത പക്ഷം, സിവിൽ–-ക്രിമിനൽ നിയമ നടപടികൾക്ക്‌ വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ്‌ അഡ്വ. എം രാജഗോപാലൻ നായർ മുഖേന ഇ പി നോട്ടീസ്‌ അയച്ചത്‌.


    വിവിധ പത്രങ്ങളിലും വാർത്താചാനലുകളിലും നൽകിയ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും ഇവർ ഇ പി ജയരാജനെതിരെ അപവാദം പ്രചരിപ്പിക്കുകയാണ്‌ ചെയ്തത്‌. വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആരോപിക്കുക വഴി ഇ പി യെ മാത്രമല്ല പാർട്ടിയേയും നേതാക്കളേയും അധിക്ഷേപിച്ചിരിക്കുകയാണ്‌. ഇ പി ജയരാജൻ ബിജെപി യിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച്‌ ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭാസുരേന്ദ്രന്റെ വാദം പച്ച നുണയാണ്‌. കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ്‌ ഇ പി. അദ്ദേഹത്തിന്റെ പാർട്ടി കൂറും പ്രത്യയശാസ്‌ത്രത്തോടുള്ള പ്രതിബദ്ധതയും ആർക്കും ചോദ്യം ചെയ്യാനാവാത്തതാണ്‌.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1995 ഏപ്രിലിൽ രണ്ട്‌ ബിജെപി ക്കാരാണ്‌ ട്രെയിൽ വച്ച്‌ ഇ പി യെ കൊലപ്പെടുത്താൻ ശ്രമിച്ചത്‌. അങ്ങിനെയുള്ള ഒരു നേതാവിനെതിരെ, തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങൾ ഉന്നയിച്ചത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌. ഉപതെരഞ്ഞെടുപ്പ്‌ സമയത്തടക്കം മുൻപും ഇത്തരം ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ട്‌. ഒരു വർഷം മുൻപ്‌ നടന്ന സംഭവം ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുൻപ്‌ മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്‌ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും നോട്ടീസിൽ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ നാല് ബഹ്‌റൈനി പൗരന്മാര്‍ അറസ്റ്റില്‍
    12/03/2026
    ഭിക്ഷാടനം: റിയാദിലും അല്‍ബാഹയിലും ആറു ബംഗ്ലാദേശുകാര്‍ അറസ്റ്റില്‍
    12/03/2026
    ദുബായ് ക്രീക്ക് ഹാർബറിൽ കെട്ടിടത്തിന് മുകളിൽ ഡ്രോൺ വീണു; ആളപായമില്ല
    12/03/2026
    ഇറാഖില്‍ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം: ഒരു ജീവനക്കാരന്‍ കൊല്ലപ്പെട്ടു
    12/03/2026
    യുഎഇ നിവാസികൾക്ക് ദുബൈ മിറക്കിൾ ഗാർഡനിൽ പ്രവേശനം സൗജന്യം
    11/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.