മലപ്പുറം: ജാമിഅ അൽഹിന്ദ് വാർഷിക സമ്മേളനത്തിൽ തിങ്കളാഴ്ച മുഖ്യാതിഥികളായി സൗദി അറേബ്യ മതകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ അവ്വാദ് ബിൻ സബ്തി അൽ അനസി, ഇന്ത്യയിലെ സൗദി എംബസി അറ്റാഷെ ശൈഖ് ബദർ നാസിർ അൽ അനസി എന്നിവർ പങ്കെടുത്തു. സൗദി എംബസിയും ജാമിഅ അൽ ഹിന്ദും സംയുക്തമായി സംഘടിപ്പിച്ച അൽ മഹാറ വൈജ്ഞാനിക മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം ഡോ അവ്വാദ് ബിൻ സബ്തി അൽ അനസി നിർവ്വഹിച്ചു.


വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ് പി എൻ അബ്ദുല്ലത്തീഫ് മദനി, പണ്ഡിതസഭ ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ജാമിഅ ഡയറക്ടർ ഫൈസൽ മൗലവി, സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി, പണ്ഡിത സഭ കൺവീനർ ഷമീർ മദീനി, അൽ മഹാറ കോഡിനേറ്റർ ശുറൈഹ് സലഫി, മുജീബ് റഹ്മാൻ, സക്കരിയ്യ നൂഹ് എന്നിവർ സംസാരിച്ചു.


വൈകീട്ട് സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എ എ റഹീം എം പി, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ സംബന്ധിക്കും.