തളിപ്പറമ്പ് – രണ്ടാംക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 82 വർഷം കഠിനതടവും 1.92 ലക്ഷം രൂപ പിഴയും ശിക്ഷ. പയ്യന്നൂർ പെരുമ്പ നഫീസായിലെ എസ്.പി.അബ്ദുൽ മുനവിറിനെയാണ്(39) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.
2016 ലായിരുന്നു കേസിനാസ്പ്പദമായ സംഭവം. അന്നത്തെ പയ്യന്നൂർ സി.ഐ മഹേഷ് കെ.നായരും എസ്.ഐ പി.വിജേഷുമാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യുട്ടർ ഷെറിമോൾ ജോസ് ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group