Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 30
    Breaking:
    • നിലമ്പൂരിൽ അൻവറല്ല പ്രധാന വിഷയം, സർക്കാരിന്റെ തുടർഭരണമാണ്-എം.സ്വരാജ്
    • നിലമ്പൂരിൽ എം. സ്വരാജ് സി.പി.എം സ്ഥാനാർത്ഥി, മത്സരം കടുക്കും
    • ശുമൈസി ചെക്ക് പോസ്റ്റിൽ ആഭ്യന്തര മന്ത്രിയുടെ സന്ദർശനം
    • 78,000-ലേറെ ഹാജിമാർക്ക് ആരോഗ്യ സേവനങ്ങൾ
    • സ്വീഡിഷ് ആക്ടിവിസ്റ്റ് തൻബർഗ് ഫ്രീഡം ഫ്‌ളോട്ടില്ല കപ്പലിൽ ഗാസയിലേക്ക് പോകുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    യൂറോപ്യൻ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചാൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ ഭീഷണി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌27/05/2025 Kerala Latest Middle East 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റാമല്ല: ഫലസ്തീൻ രാഷ്ട്രത്തിന്റെ ഏകപക്ഷീയമായ അംഗീകാരം വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്നതുൾപ്പെടെ ഏകപക്ഷീയമായ നടപടികളിലേക്ക് ഇസ്രായിലിനെ പ്രേരിപ്പിക്കുമെന്ന് ഇസ്രായിൽ മന്ത്രിമാർ യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി ടൈംസ് ഓഫ് ഇസ്രായിൽ റിപ്പോർട്ട് ചെയ്തു.

    വെസ്റ്റ് ബാങ്കിലെ ഏരിയ സി കൂട്ടിച്ചേർത്തും സെറ്റിൽമെന്റ് ഔട്ട്‌പോസ്റ്റുകൾ നിയമവിധേയമാക്കിയും ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരത്തോട് പ്രതികരിക്കാൻ ഇസ്രായിലിന് കഴിയുമെന്ന് ഇസ്രായിൽ സ്ട്രാറ്റജികാര്യ മന്ത്രി റോൺ ഡെർമർ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻനോയൽ ബാരറ്റിനും ബ്രിട്ടീഷ് വിദേശ മന്ത്രി ഡേവിഡ് ലാമിക്കും നേരിട്ട് മുന്നറിയിപ്പ് നൽകിയതായി വിദേശ നയതന്ത്രജ്ഞനെ ഉദ്ധരിച്ച് ഇസ്രായിലിലെ ഹാരെറ്റ്‌സ് പത്രവും റിപ്പോർട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിദേശകാര്യ മന്ത്രി ഗിഡിയോൻ സാഅർ ബ്രിട്ടൻ, ഫ്രാൻസ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിദേശ മന്ത്രിമാർക്ക് സമാനമായ സന്ദേശം നൽകിയതായി ഇസ്രായിൽ പത്രമായ ഇസ്രായിൽ ഹയോം റിപ്പോർട്ട് ചെയ്തു. ഇസ്രായിലിനെതിരായ ഏതൊരു നടപടിക്കും പകരമായി വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ കോളനികളിലും ജോർദാൻ താഴ്‌വരയുടെ ചില ഭാഗങ്ങളിലും പരമാധികാരം വ്യാപിപ്പിക്കുന്നത് പോലുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗിഡിയോൻ സാഅർ മുന്നറിയിപ്പ് നൽകി. ഇസ്രായിലിനെതിരെ സ്വീകരിക്കുന്ന ഏതൊരു ഏകപക്ഷീയമായ നടപടിയെയും ഇസ്രായിൽ ഏകപക്ഷീയമായ നടപടികളിലൂടെ നേരിടുമെന്ന് വിദേശ മന്ത്രി പറഞ്ഞു.

    വൈകാതെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച സ്‌പെയിൻ പോലുള്ള രാജ്യങ്ങൾ, അങ്ങനെ ചെയ്യുന്ന രാജ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    European countries Israel threatens Palestine West Bank
    Latest News
    നിലമ്പൂരിൽ അൻവറല്ല പ്രധാന വിഷയം, സർക്കാരിന്റെ തുടർഭരണമാണ്-എം.സ്വരാജ്
    30/05/2025
    നിലമ്പൂരിൽ എം. സ്വരാജ് സി.പി.എം സ്ഥാനാർത്ഥി, മത്സരം കടുക്കും
    30/05/2025
    ശുമൈസി ചെക്ക് പോസ്റ്റിൽ ആഭ്യന്തര മന്ത്രിയുടെ സന്ദർശനം
    30/05/2025
    78,000-ലേറെ ഹാജിമാർക്ക് ആരോഗ്യ സേവനങ്ങൾ
    30/05/2025
    സ്വീഡിഷ് ആക്ടിവിസ്റ്റ് തൻബർഗ് ഫ്രീഡം ഫ്‌ളോട്ടില്ല കപ്പലിൽ ഗാസയിലേക്ക് പോകുന്നു
    30/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version