തൃശൂർ – ലോകസഭ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക വിവാദം തുടരുമ്പോൾ, തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിലും ക്രമക്കേട് വെളിവായി.
കരട് വോട്ടർ പട്ടിക പ്രകാരം, തൃശൂർ കോർപറേഷനിലെ പഴയ നടത്തറ വാർഡിലെ ഒരു വീട്ടിൽ നിന്നാണ് 113 പേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വാർത്താസമ്മേളനത്തിലാണ് ഈ വിവരം പുറത്തുവിട്ടത്.
അശോകൻ എന്ന വ്യക്തിയുടെ പേരിലുള്ള വീടാണ് പട്ടികയിൽ കാണുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ വീട്ടിൽ നിന്ന് വെറും 5 പേരാണ് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group