മലപ്പുറം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വേണ്ടി സ്ഥാപിതമായ ലോകത്തെ പ്രഥമ യൂണിവേഴ്സിറ്റിയായ അബൂദാബി ഗവൺമെന്റിന്റെ മുഹമ്മദ് ബിൻ സാഇദ് യൂണിവേഴ്‌സിറ്റി ഫോർ എ.ഐയിലേക്ക് സി മുഹമ്മദ് അജ്മലിന് ക്ഷണം. നവംബർ 16,17 തിയ്യതികളിൽ അബൂദാബിയിൽ നടക്കുന്ന കോൺഫറൻസിലേക്കാണ് എക്സ് ആൻഡ് വൈ സി.ഇ.ഒ മുഹമ്മദ് അജ്മലിനെ അധികൃതർ ക്ഷണിച്ചിട്ടുള്ളത്. എ.ഐ രംഗത്ത് വിദ്യാർഥികൾക്ക് നൂതനമായ മാർഗനിർദേശങ്ങൾ നൽകുകയും സ്വന്തമായി സൗജന്യ കോഴ്സ് ഡിസൈൻ ചെയ്യുകയും ചെയ്ത വ്യക്തി എന്ന നിലയ്ക്കാണ് ബഹുമതി.
ഐ.ഐ.ടി മദ്രാസിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അജ്മൽ എക്സ് ആന്റ് വൈ സ്ഥാപകനും വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന നിർവാഹക സമിതി അംഗവുമാണ്. എഐ ഫോർ കേരള എന്ന തന്റെ ബൃഹദ് പദ്ധതി സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് അജ്മൽ ലോകശ്രദ്ധ നേടുന്നത്.
തിരൂർ ഡിസ്ട്രിക്റ്റ് ഹോസ്‌പിറ്റൽ റിട്ടയർഡ് സൂപ്രണ്ട് ഡോ സി മുഹമ്മദിൻ്റെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസർ ആയിശ മുംതാസിൻ്റെയും മകനാണ്. ഭാര്യ ഡോ അമൽ (കോഴിക്കോട് മെഡിക്കൽ കോളജ്) മക്കൾ ആദം, അഹ്‌മദ്.



