കോഴിക്കോട്: ആസന്നമായ പാർലമെൻ്റ് തിരഞ്ഞെടുപ്പ് മതേതര വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണെന്നും വോട്ട് നഷ്ടപ്പെടുന്ന വിധം ആ ദിവസം ആരും ഉംറക്കോ വിനോദയാത്രക്കോ പോവരുതെന്നും
കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. പാളയം പള്ളിയിൽ ജുമുഅ ഖുതുബാ പ്രസംഗം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന തിരഞ്ഞെടുപ്പ് രാജ്യത്തിൻ്റെ ഭാവി നിർണ്ണയിക്കുന്ന ഒരു പ്രധാന സംഭവമാണ്. മുസ്ലിംകളും ന്യൂനപക്ഷങ്ങളും മറ്റു പിന്നാക്ക വിഭാഗങ്ങളും എല്ലാ മരതതര വിശ്വാസികളും നിലനിൽപിന്ന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. ജനാധിപത്യത്തിലെ ഏറ്റവും വലിയ ആയുധമാണ് വോട്ട്. അതിനാൽ നാം മുഴുവൻ വോട്ടും ചെയ്യാൻ ശ്രദ്ധിക്കണം.
വിദേശത്ത് പോകുന്നവരും വിദേശത്തേക്ക് കുടുംബാംഗങ്ങളെ കൊണ്ട് പോവുന്നവരും ബന്ധപ്പെട്ടവരെല്ലാം തിരഞ്ഞെടുപ്പ് ദിവസം നാട്ടിലുണ്ടാവുന്ന വിധം യാത്ര ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group