കോഴിക്കോട്: സസ്പെൻഷനിലുള്ള താമരശ്ശേരിയിലെ യു.പി സ്കൂൾ അധ്യാപകനെ കള്ളനോട്ടുകളുമായി പിടികൂടി. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമി(36)ന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 17.38 ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടിയതായി കോഴിക്കോട് റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറിയിച്ചു.
നരിക്കുനിയിലെ മണി എക്സ്ചേഞ്ചിൽ കള്ളനോട്ട് നൽകിയ കേസിൽ അറസ്റ്റിലായി ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയതാണ് പ്രതി. ഇതേ തുടർന്ന് ഹിഷാമിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. തുടർന്നാണ് ഇയാളുടെ വീട്ടിൽനിന്ന് ഇന്ന് വീണ്ടും കള്ളനോട്ട് പിടികൂടിയത്.
വയനാട് ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഹിഷാമിന്റെ വീട്ടിൽ പരിശോധന നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group