കണ്ണൂര്‍– വളപട്ടണത്ത് പുഴയില്‍ ചാടിയ നിര്‍മാണ തൊഴിലാളി രാജുവിനായി (39) തിരച്ചില്‍. കൂടെ ചാടിയ വീട്ടമ്മ നീന്തി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് ദേശീയപാതയിലെ വളപട്ടണം പാലത്തിന് മുകളില്‍ നിന്ന് ഇരുവരും പുഴയില്‍ ചാടിയത്. പെരിടാട്ടടുക്കത്തെ രാജുവിനെയാണ് കാണാതായത്. വളപട്ടണം പുഴയോരത്ത് നീന്തി കയറിയ യുവതിയെ നാട്ടുകാര്‍ കണ്ടെത്തി. യുവതിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
കാസര്‍കോട് ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശത്തെ 35 വയസുകാരിയായ യുവതിയെ കാണാനില്ലെന്ന് ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ നേരത്തെ പരാതി ലഭിച്ചിരുന്നു. യുവതി തന്നെയാണ് ആണ്‍ സുഹൃത്തും തന്നോടൊപ്പം പുഴയില്‍ ചാടിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞത്. യുവതിയുമായി ബേക്കല്‍ പോലീസ് തിരികെ പോയി. കാണാതായ യുവാവിനായി പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ ഊര്‍ജിതമാക്കി. തിരച്ചിലിനെ മറ്റൊരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അഴീക്കോട് സ്വദേശി ഹരീഷിന്റെ മൃതദേഹമാണ് കണ്ടുകിട്ടിയത്.