കൊച്ചി: ഫെയ്ബുക്കില്‍ തന്റെ പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ അശ്ലീല കമന്റിട്ടവര്‍ക്കെതിരെ നടി ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഹണി റോസ് ഞായറാഴ്ച രാവിലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. തുടര്‍ച്ചയായി ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമായി ഒരു വ്യക്തി തന്നെ അപമാനിക്കുന്നതായി പോസ്റ്റില്‍ നടി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരക്കാര്‍ക്കെതിരെ നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ പോസ്റ്റിനു താഴേയും ഫെയ്‌സ്ബുക്കില്‍ നിരവധി പേരാണ് നടിയെ കുറ്റപ്പെടുത്തുന്ന അശ്ലീല കമന്റുകളിട്ടത്.
ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ത്ഥ പ്രയോഗം കൊണ്ട് അപമാനിക്കപ്പെട്ടതിനാല്‍ ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും ഇനി പങ്കെടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു. ഇതുകാരണം മനപ്പൂര്‍വ്വം തന്റെ പേര് സമൂഹമാധ്യമങ്ങളില്‍ വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയാണ് ആ വ്യക്തിയെന്നും ഹണി റോസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.