തരുവണ(കോഴിക്കോട്): ചമ്സ് ചാരിറ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് വീടു നിർമ്മിച്ചു നൽകി. വയനാട് തരുവണയിലെ കുടുംബത്തിനാണ് വീട് നൽകിയത്. ചമ്സ് ചാരിറ്റി ചെയർമാൻ മുഹമ്മദലി പൂനൂർ വീടിന്റെ താക്കോൽ കൈമാറി. മുസ്ലിം ലീഗ് നേതാവ് മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. തരുവണ പഞ്ചായത്ത് പ്രസിഡണ്ട് സുധി ഉദ്ഘാടനം ചെയ്തു. ചമ്സ് ചാരിറ്റി സൊസൈറ്റിയുടെ ലക്ഷ്യങ്ങൾ മുഹമ്മദലി പൂനൂർ വിവരിച്ചു.
വീട് നിർമാണം ഏറ്റെടുത്ത എഞ്ചിനീയർ ബാരിയെ മൊമെന്റോ നൽകി ആദരിച്ചു. മു ർഷാദ്, വിനോദ്, ഉല്ലാസ് എന്നിവർക്കും ഉപഹാരങ്ങൾ നൽകി. ചമ്സ് ചാരിറ്റിയുടെ എക്സിക്യൂട്ടീവ് അംഗമായ എസ് കെ തങ്ങൾ സ്വാഗതവും മൊയ്തു നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group