തിരുവനന്തപുരം- കേരളത്തിൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 77.81 ശതമാനമാണ് വിജയ ശതമാനം. മുൻ വർഷം വിജയശതമാനം 78.69 ആയിരുന്നു. 30145 പേരാണ് മുഴുവൻ വിഷയങ്ങൾക്കും ഹയർ സെക്കണ്ടറിയിൽ എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷത്തേതിനേക്കാൾ കുറവാണ് രേഖപ്പെടുത്തിയത്. 4034547 പേരാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്.
ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല എറണാകുളവും കുറവ് കാസർക്കോടുമാണ്. 57 സർക്കാർ സ്കൂളുകൾ നൂറു ശതമാനം വിജയം രേഖപ്പെടുത്തി. 19 എയ്ഡഡ് സ്കൂളുകളും നൂറു ശതമാനം വിജയം നേടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group