ഗുരുവായൂർ– ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരിച്ച കൊയിലാണ്ടി സ്വദേശി ജസ്‌ന സലീമിനെതിരെ കേസെടുത്തു. ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിലാണ് ജസ്‌നക്കെതിരെ പോലീസ് കേസെടുത്തത്. പടിഞ്ഞാറെ നടയിൽ വെച്ചാണ് റീൽസ് ചിത്രീകരിച്ചിരിക്കുന്നത്. ആർ എൽ ബ്രൈറ്റ് ഇൻ എന്ന വ്‌ളോഗർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ആഗസ്ത് 28നാണ് റീൽസ് ചിത്രീകരിച്ചിരിക്കുന്നത്. പിന്നീട് സമൂഹമാധ്യമത്തിലെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നവംബർ 5ന് പരാതി നൽകുകയായിരുന്നു.
ഇതിനു മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിലെ കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ജസ്‌നക്കെതിരെ ഏപ്രിലിൽ പോലീസ് കേസെടുത്തിരുന്നു. ഇതേ തുടർന്നാണ് നടപ്പുരയിൽ റീൽസ് ചിത്രീകരിക്കുന്നത് ഹൈക്കോടതി ഉത്തരവിറക്കിയത്. ഈ വിലക്ക് നില നിൽക്കുമ്പോഴാണ് വീണ്ടും ചിത്രീകരണം നടത്തിയത്.



