Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 15
    Breaking:
    • ദുബായില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് സാങ്കേതിക തകരാര്‍; എസി ഇല്ലാതെ 5 മണിക്കൂര്‍ യാത്രക്കാരെ അകത്തിരുത്തി
    • സാധാരണക്കാരുടെ മരണത്തിന് ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു
    • ഷാര്‍ജ- ദമാസ്‌കസ് വിമാനം തബൂക്കില്‍ ഇറക്കി
    • ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
    • ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ബാറ്റ് യാമിലെ ജനവാസ കേന്ദ്രം പാടെ തകര്‍ന്നതായി സി.എന്‍.എന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    കനത്ത മഴ: സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്‌

    അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരാൻ നിര്‍ദേശം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Heavy rainfall
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ഒടുംബ്ര കള്ളിക്കുന്നില്‍ വീടിന്റെ സംക്ഷണ ഭിത്തി തകര്‍ന്നു. കോയങ്ങോറത്ത് അഷ്‌റഫിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് യുവാവിനെ കുളത്തില്‍ കാണാതായി. മാട്ടൂല്‍ സ്വദേശി ഇസ്മായിലിനെയാണ് കാണാതായത്. മീന്‍കുന്ന് ആനി വയല്‍ കുളത്തിലാണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം. ജില്ലയിലെ തന്നെ ബാവലി പുഴയുടെ തടയണ പൊട്ടി. കൊട്ടിയൂര്‍ ക്ഷേത്രത്തിന് സമീപത്തെ തടയണയാണ് പൊട്ടിയത്. ഉത്സവത്തിനെത്തുന്നവര്‍ കുളിക്കുന്ന ഭാഗത്ത് സ്ഥാപിച്ചതായിരുന്നിത്.

    കോട്ടയം ചുങ്കം മെഡിക്കല്‍ കോളജ് റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ചുങ്കം പാലത്തിന് സമീപമാണ് കൂറ്റന്‍ മരം കടപുഴകി വീണത്. അപകടത്തില്‍ ആളപായമൊന്നുമില്ല. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ചു നീക്കി. തിരുവന്തപുരം ചാല യു.പി സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണു. സ്മാര്‍ട്ട് റോഡ് നിര്‍മാണവുമായ ബന്ധപ്പെട്ട് പണി നടക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മതില്‍ ഇടിഞ്ഞു വീണത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, മലയോര മേഖലയില്‍ ഇന്നലെ തുടങ്ങിയ ഇന്നും തുടരുകയാണ്. തിങ്കളാഴ്ച കാസര്‍കോട് ഒഴികെ ബാക്കി മൂന്ന് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരാനും നിര്‍ദേശമുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Heavy rain Kerala red alert
    Latest News
    ദുബായില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് സാങ്കേതിക തകരാര്‍; എസി ഇല്ലാതെ 5 മണിക്കൂര്‍ യാത്രക്കാരെ അകത്തിരുത്തി
    15/06/2025
    സാധാരണക്കാരുടെ മരണത്തിന് ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു
    15/06/2025
    ഷാര്‍ജ- ദമാസ്‌കസ് വിമാനം തബൂക്കില്‍ ഇറക്കി
    15/06/2025
    ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
    15/06/2025
    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ബാറ്റ് യാമിലെ ജനവാസ കേന്ദ്രം പാടെ തകര്‍ന്നതായി സി.എന്‍.എന്‍
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.