നാദാപുരം: ശക്തമായ മഴയിൽ നാദാപുരം ടൗണിൽ കെട്ടിടം തകർന്നു വീണു. വടകര – നാദാപുരം റോഡിൽ ബസ് സ്റ്റാൻ്റിനോട് തൊട്ടടുത്തുള്ള കെട്ടിടമാണ് തകർന്നു വീണത്. പൂട്ടികിടക്കുന്ന പഴയ കെട്ടിടം രാവിലെ 9 മണിയോടെ ഭാഗികമായി തകർന്നു വീഴുകയായിരുന്നു. കെട്ടിടം സദാസമയവും തിരക്കേറിയ നാദാപുരം – വടകര സംസ്ഥാപാതയിലേക്ക് വീഴാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
നാദാപുരം ഫയർഫോഴ്സ് ഓഫീസർ എസ് വരുണിൻ്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ അംഗങ്ങളും, പോലീസും നാട്ടുകാരും സുരക്ഷാനടപടികൾ സ്വീകരിച്ചു. കെട്ടിടം ബാക്കി ഭാഗം പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചു. .
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group