തിരുവനന്തപുരം: കേരളം വെന്തുരുകിതന്നെ. സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ വിധ പ്രദേശങ്ങളിൽ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കും. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ 38 ഡിഗ്ര സെൽഷ്യസ് വരെ ഉയർന്നേക്കും. കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37ത്ഥഇ വരെയും മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36ത്ഥഇ വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.മുന്നറിയിപ്പ്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group