കണ്ണൂർ : വി.കെ. പി. അബ്ദുൽ ഖാദർ ഹാജി സാഹിബും മെട്രോ മുഹമ്മദ് ഹാജിയും നാടിൻ്റെ പൊതുസ്വത്തായിരുന്നുവെന്നും, വിത്യസ്ത വീക്ഷണങ്ങളിലൂടെ സമുദായത്തിൻ്റെ സേവകരും മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ അഹോരാത്രം ത്യാഗോജ്ജലമായ സേവനങ്ങൾ സമർപ്പിച്ച ഉന്നതരായിരുന്നു ഇവരെന്നും ഹരിതം ചരിത്ര പഠന കേന്ദ്രം സംഘടിപ്പിച്ച “വ്യക്തികൾ വിശേഷങ്ങൾ ” പരിപാടിയിൽ വി.കെ. പി. അബ്ദുൽ ഖാദർ ഹാജി അനുസ്മരണ പ്രഭാഷണത്തിൽ എം.സി. ഖമറുദ്ധീനും( മുൻ എം. എൽ. എ ) യും മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ പ്രഭാഷണത്തിൽ സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞിയും അഭിപ്രായപ്പെട്ടു.
ചന്ദ്രിക മുൻ അസിസ്റ്റൻ്റ് എഡിറ്റർ ഒ. ഉസ്മാൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ , അഡ്വ. പി.വി. സൈനുദ്ധീൻ,യു.കെ. മുഹമ്മദ് കുഞ്ഞി, എൽ. കെ. മുഹമ്മദലി ഹാജി, ബഷീർ വെള്ളിക്കോത്ത്, എ ഹമീദ് ഹാജി ,എ.കെ. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. നൗഷാദ് അണിയാരം സ്വാഗതവും എസ്. എൽ.പി. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.