മലപ്പുറം: സ്രഷ്ടാവിൽ നിന്നുള്ള യഥാർഥ വിജ്ഞാനം കരസ്ഥമാക്കുന്നവർക്കാണ് പ്രതിസന്ധികളെ അതിജീവിക്കുവാൻ കഴിയൂ എന്ന് ഹറം ഇമാം ശൈഖ് ഡോ. അബ്ദുല്ല അബ്ദുറഹ്മാൻ അൽ ബുഅയ്ജാൻ അഭിപ്രായപ്പെട്ടു. സ്രഷ്ടാവിൽ നിന്നുള്ള അറിവുകൾ മാനവികത ഊട്ടിയുറപ്പിക്കാനും സഹജീവി സ്നേഹം വളർത്താനും ഇടയാക്കും.മലപ്പുറം മിനി ഊട്ടിയിലെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റ വിദ്യാഭ്യാസ സമുഛയമായ ജാമിഅ: അൽ ഹിന്ദ് അൽ ഇസ്ലാമിയ്യ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
മതവിജ്ഞാനം നേടുന്ന സമൂഹത്തിനേ സാംസ്കാരികമായി നിലനിൽക്കാൻ കഴിയൂ. മതം അനുസരിച്ച് ജീവിക്കുകയും അത് പ്രബോധനം നടത്തുകയും ചെയ്യുകയെന്നത് ഓരോരുത്തരുടെയും ബാധ്യതയാണ്.ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും സാഹോദര്യവും സഹിഷ്ണുതയും ഇസ്ലാമിക വിശ്വാസത്തിന്റെ മുഖമാണെന്നും അദ്ദേഹം പറഞ്ഞു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അശ്റഫ്, വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി, ജാമിഅ: അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി പുതുപറമ്പ്, നാസർ ബാലുശേരി, സി.പി സലീം,അബ്ദുൽ മാലിക് സലഫി, ഹംസ മദീനി, ശബീബ് സ്വലാഹി ,വിസ്ഡം യൂത്ത് സംസ്ഥാന ഭാരവാഹികളായ കെ താജുദ്ദീൻ സ്വലാഹി, ടി കെ നിഷാദ് സലഫി, ഡോ. പി.പി നസീഫ്, ഡോ. വിപി ബഷീർ, സിനാജുദ്ദീൻ, വിസ്ഡം സ്റ്റുഡൻസ് ഭാരവാഹികളായ മുഹമമ്മദ് ശമീൽ ടി, ഡോ.ഷഹബാസ് കെ അബ്ബാസ്, ശബീബ് മഞ്ചേരി പങ്കെടുത്തു.