തിരുവനന്തപുരം: മുൻ പ്രവാസിയും ജിദ്ദ ബീമാപള്ളി സൗഹൃദ തീരം കൂട്ടായ്മയുടെ സജീവ രക്ഷാധികാരിയുമായിരുന്ന ഹംസ ബീമാപള്ളി (58) നാട്ടിൽ നിര്യാതനായി. ഭാര്യ ഖദീജ ബീവി. മക്കൾ- അൻസാരി,നാസില, നാസറ, റാഷിദ.
ദീർഘകാലം പ്രവാസ ലോകത്ത് സജീവമായിരുന്ന അദ്ദേഹം, ജിദ്ദയിലെ പ്രവാസി കൂട്ടായ്മകൾക്കിടയിലും ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. ജിദ്ദ ബീമാപള്ളി സൗഹൃദ തീരം കൂട്ടായ്മയുടെ നിലവിലെ പ്രസിഡന്റ് പീരു മുഹമ്മദിന്റെ സഹോദരി ഭർത്താവ് ആണ്.
നിര്യാണത്തിൽ ജിദ്ദ ബീമാപള്ളി സൗഹൃദ തീരം കൂട്ടായ്മയും പ്രവാസി സമൂഹവും അനുശോചിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



