Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 20
    Breaking:
    • പോക്‌സോ കേസിൽ ലിംഗഭേദമില്ല; 13 കാരനെ പീഡിപ്പിച്ച 52-കാരിയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി
    • നാദാപുരത്തെ പീഡനക്കേസ്; ബലിയാടായത് നിരപരാധിയായ പിതാവ്, ഒടുവിൽ മൊഴിമാറ്റി മകൾ
    • അപൂർവ ഫാൽക്കൺ; ലേലത്തിൽ വിറ്റത് 350,000 ദിർഹമിന്, സ്വന്തമാക്കി ഖത്തരി
    • ഗാസ വെടിനിർത്തൽ നിർദേശം തള്ളിക്കളഞ്ഞ് നെതന്യാഹു
    • നവോദയയുടെ പത്താം വാർഷിക ലോഗോ പ്രകാശനം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ‘പിറന്നാൾ കേക്ക് മുറിക്കാനുള്ളതല്ല ഗുരുവായൂർ ക്ഷേത്രം’; വീഡിയോക്ക് നിയന്ത്രണവുമായി ഹൈക്കോടതി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌18/09/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വിഡിയോഗ്രാഫിക്ക് നിയന്ത്രണമേർപ്പെടുത്തി കേരള ഹൈക്കോടതി. പിറന്നാൾ കേക്ക് മുറിക്കാനുള്ള ഇടമല്ല ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലെന്നും കോടതി വ്യക്തമാക്കി.

    കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്നു അവകാശപ്പെടുന്ന ജെസ്‌ന സലീം പിറന്നാൾ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പി.ജി അജിത്ത് കുമാറും ചേർന്ന ഡിവിഷൻ ബഞ്ച് നിയന്ത്രണമേർപ്പെടുത്തി ഉത്തരവിട്ടത്. വിവാഹത്തിനും മത ചടങ്ങുകൾക്കും മാത്രമേ വിഡിയോഗ്രാഫി അനുവദിക്കാൻ പാടുള്ളൂ. മറ്റ് തരത്തിലുള്ള എല്ലാ വീഡിയോ ചിത്രീകരണങ്ങൾക്കും ശക്തമായ നിയന്ത്രണം, അല്ലെങ്കിൽ നിരോധനം ഏർപ്പെടുത്തണം. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വീഡിയോ, വ്‌ളോഗർമാരുടെ വിഡിയോഗ്രാഫി എന്നിവ വിലക്കണമെന്നും ഉത്തരവിലുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭക്തർക്ക് തടസമുണ്ടാകുന്ന ഒരു കാര്യവും ക്ഷേത്രത്തിലും നടപ്പന്തലിലും പാടില്ല. ഇത്തരം വിഷയങ്ങളിൽ ഗുരുവായൂർ ദേവസ്വം ശക്തമായ നടപടി സ്വീകരിക്കണം. ആവശ്യമെങ്കിൽ പോലീസ് സഹായം തേടാമെന്നും കോടതി ചൂണ്ടിക്കാട്ടി. ദീപസ്തംഭത്തിന് അരികിൽ നിന്ന് അകത്തെ ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങൾ ആളുകൾ പകർത്താറുണ്ട്. ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തുന്നതും വിലക്കണമെന്ന് കോടതി നിർദേശത്തിലുണ്ട്.

    ജെസ്‌ന പിറന്നാൾ ദിനത്തിൽ നടപ്പന്തലിലെത്തി കേക്ക് മുറിച്ചതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജെസ്‌ന ഗുരുവായൂരിലെത്തി ഭക്തരുമായി വാക്കു തർക്കത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളുടെ പേരിൽ രണ്ട് ഭക്തർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഗുരുവായൂർ ക്ഷേത്രത്തിന്റെ പാരമ്പര്യവും പവിത്രതയും നിലനിർത്തണമെന്നാണ് ഹൈക്കോടതിയെ സമീപിച്ചവരുടെ ആവശ്യം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    guruvayoor temple High court videography restriction
    Latest News
    പോക്‌സോ കേസിൽ ലിംഗഭേദമില്ല; 13 കാരനെ പീഡിപ്പിച്ച 52-കാരിയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി
    20/08/2025
    നാദാപുരത്തെ പീഡനക്കേസ്; ബലിയാടായത് നിരപരാധിയായ പിതാവ്, ഒടുവിൽ മൊഴിമാറ്റി മകൾ
    19/08/2025
    അപൂർവ ഫാൽക്കൺ; ലേലത്തിൽ വിറ്റത് 350,000 ദിർഹമിന്, സ്വന്തമാക്കി ഖത്തരി
    19/08/2025
    ഗാസ വെടിനിർത്തൽ നിർദേശം തള്ളിക്കളഞ്ഞ് നെതന്യാഹു
    19/08/2025
    നവോദയയുടെ പത്താം വാർഷിക ലോഗോ പ്രകാശനം ചെയ്തു
    19/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version