കണ്ണൂർ – കണ്ണൂർ സ്വദേശിയായ ഗൾഫ് വ്യവസായി കമ്പോഡിയയിൽ നിര്യാതനായി. ചെറുകുന്നിലെ പി വി ഹംസ കുഞ്ഞി (73) യാണ് മരിച്ചത്.
കംബോഡിയിലുള്ള ഇളയ മകളെയും മരുമകനടക്കമുള്ള കുടുംബക്കാരെയും കാണാൻ കുടുംബത്തോടൊപ്പം ഒരു മാസം മുമ്പ് വിസിറ്റിംഗ് വിസയിൽ പോയതായിരുന്നു. അവിടെ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
യു എ ഇ റാസൽഖൈമയിൽ ഗ്യാസ്കോ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
വളപട്ടണം കൗവ്വപ്രത്ത് തറവാട്ടംഗം കെ.പി. ആയിഷയാണ് ഭാര്യ. മക്കൾ ശാദിയ, ശഹാദ്, ശുജാഹ്, ശംസിയ, മരുമക്കൾ: ഇബ്രാഹിം (മാനന്തവാടി) ഡോ. നാസിയ(മാഹി), സുഹൈറ (ഇരിക്കൂർ), ഷാനിദ് (തലശ്ശേരി).
മൃതദേഹം വെള്ളിയാഴ്ച കീച്ചേരിയിലുള്ള ഭവനത്തിൽ എത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group