നെയ്യാറ്റിൻകര- പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്ന ദുരൂഹ സംഭവത്തിൽ ഗോപൻ സ്വാമിയുടെ വിവാദ കല്ലറ പോലീസ് തുറന്നു. മൃതദേഹം ഇരിക്കുന്ന നിലയിലാണ്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. മൃതദേഹത്തിന് ചുറ്റിലും ഭസ്മവും സുഗന്ധദ്രവ്യങ്ങളും കണ്ടെത്തി. സബ് കലക്ടർ ഒ.വി ആൽഫ്രഡിന്റെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നത്. മൃതദേഹത്തിന് കാര്യമായ പഴക്കമില്ലെന്നാണ് ലഭിക്കുന്ന സൂചന.
രണ്ടു ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഗോപൽ സ്വാമിയെ അടക്കിയ സ്ഥലത്തേക്കുള്ള വഴി രാവിലെ തന്നെ പോലീസ് അടച്ചിരുന്നു. ടാർപോളിന് ഉപയോഗിച്ച് കല്ലറ മറച്ചതിന് ശേഷമാണ് പൊളിച്ചത്. ഫോറൻസിക് വിദഗ്ദരും സ്ഥലത്ത് എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group