മലപ്പുറം: മഞ്ചേരിക്ക് സമീപം കാട്ടുങ്ങലിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സ്വർണക്കച്ചവടക്കാരെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്നു. മറ്റൊരു ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വർണം തട്ടിയെടുക്കുകയായിരുന്നു. ഇന്ന് വൈകിട്ട് ആറരക്കാണ് സംഭവം. കോട്ടപ്പടിയിൽനിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്നു കച്ചവടക്കാർ.
കോട്ടപ്പടിയിലെ ആഭരണ നിർമാണ ശാലയിലെ തൊഴിലാളികളാണ് ആക്രമണത്തിന് ഇരയായത്. ഇവർ ജ്വല്ലറികളിൽ സ്വർണാഭരണങ്ങൾ വിൽപ്പന നടത്തുന്നവരാണ്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വെള്ളം കുടിക്കാനായി കടക്ക് മുന്നിൽ ബൈക്ക് നിർത്തി ഒരാൾ കടയിലേക്ക് പോയിരുന്നു. ഈ സമയത്താണ് രണ്ടാമനെ ആക്രമിച്ച് സ്വർണം കവർന്നത്. മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടിയെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group