കൊച്ചി – സംസ്ഥാനത്ത് സ്വര്‍ണ്ണവില പുതിയ റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ച് പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ ഒരു പവന് 200 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മാര്‍ച്ച് 29നാണ് സ്വര്‍ണ്ണവില 50000 കടന്നത്. ഏപ്രില്‍ 19 ന് 54,500 ആയി റെക്കോര്‍ഡ് ഇട്ടു. ഇതാണ് ഇന്ന് ഭേദിച്ചത്. വെള്ളിവിലയും ഇന്ന് സര്‍വകാല ഉയരത്തിലെത്തി. ഗ്രാമിന് 4 രൂപ വര്‍ധിച്ച് വില 96 രൂപയായി. ഓഹരി വിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ്ണവിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍പേര്‍ സ്വര്‍ണ്ണം വാങ്ങുന്നതിനാല്‍ ഡിമാന്റ് കൂടുന്നതും സ്വര്‍ണ്ണ വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
ഈ വര്‍ഷം മെയ് മാസത്തിലെ സ്വര്‍ണ്ണവില
മെയ് 1 – ഒരു പവന് സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 52440 രൂപ
മെയ് 2 – ഒരു പവന് സ്വര്‍ണത്തിന് 560 രൂപ ഉയര്‍ന്നു. വിപണി വില 53000 രൂപ
മെയ് 3 – ഒരു പവന് സ്വര്‍ണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 52600 രൂപ
മെയ് 4 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 52680 രൂപ
മെയ് 5 – സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വിപണി വില 52680 രൂപ
മെയ് 6 – ഒരു പവന് സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 52840 രൂപ
മെയ് 7 – ഒരു പവന് സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. വിപണി വില 53080 രൂപ
മെയ് 8 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53000 രൂപ
മെയ് 9 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 52920 രൂപ
മെയ് 10 – ഒരു പവന് സ്വര്‍ണത്തിന് 680 രൂപ ഉയര്‍ന്നു. വിപണി വില 53600 രൂപ
മെയ് 11 – ഒരു പവന് സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില 53800 രൂപ
മെയ് 12 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 53800 രൂപ
മെയ് 13 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53720 രൂപ
മെയ് 14 – ഒരു പവന് സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 53400 രൂപ
മെയ് 15 – ഒരു പവന് സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു. വിപണി വില 53720 രൂപ
മെയ് 16 – ഒരു പവന് സ്വര്‍ണത്തിന് 560 രൂപ ഉയര്‍ന്നു. വിപണി വില 54280 രൂപ
മെയ് 17 – ഒരു പവന് സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 54080 രൂപ
മെയ് 18 – ഒരു പവന് സ്വര്‍ണത്തിന് 640 രൂപ ഉയര്‍ന്നു. വിപണി വില 54720 രൂപ