കോട്ടക്കൽ- മലപ്പുറം കോട്ടക്കലിൽ ചക്ക തലയിൽ വീണ് ഒമ്പതു വയസുകാരി മരിച്ചു. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ തലയിൽ ചക്ക വീഴുകയായിരുന്നു. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group