Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 16
    Breaking:
    • സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
    • അന്തിമ കരാറിലെത്തിയില്ല; ട്രംപ്-പുടിൻ ചർച്ച അവസാനിച്ചു
    • ഹിസ്ബുല്ല ആയുധം ഉപേക്ഷിക്കില്ലെന്ന് നഈം ഖാസിം
    • ചെക്ക് പോസ്റ്റിൽ കാർ ഇടിച്ചുകയറ്റിയ കുവൈത്തി യുവാവ് അറസ്റ്റിൽ
    • നെതന്യാഹു ഭീകരനാണ്, പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കണം- തുർക്കി അൽഫൈസൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ജാതി സംവരണം ഉപേക്ഷിക്കണം, എല്ലാവരെയും സമന്മാരായി കാണണം-എൻ.എസ്.എസ് ജന.സെക്രട്ടറി ജി.സുകുമാരൻ നായർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോട്ടയം – ജാതി സംവരണത്തിനു പകരം എല്ലാവരെയും സമന്മാരായി കാണുന്ന ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എൻ എസ് എസ് ബജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി സംവരണവും ജാതി സെൻസസും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയർത്തുന്നതാണ്. വോട്ടുരാഷ്ട്രീയത്തിനായിട്ടാണ് ജാതീയമായി വിഭജിക്കുന്ന ജാതി സംവരണം. അത് അവസാനിപ്പിച്ച് ജാതിമത വ്യത്യാസമില്ലാത്ത ബദൽസംവിധാനം നടപ്പാക്കണം- സുകുമാരൻ നായർ പറഞ്ഞു.

    കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണ്. ജാതി സെൻസസ് നടപ്പാക്കിയാൽ സംവരണത്തിന്റെ പേരിൽ കൂടുതൽ അഴിമതിക്ക് വഴിതെളിയും. ഇരു സർക്കാരുകളും മുന്നാക്ക സമുദായങ്ങൾക്ക് നീതി നൽകാതെ അകറ്റി നിർത്തുകയാണ്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ വർഗീയസ്പർദ്ധ പടർത്തുന്നതാണ്. തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികളുണ്ടാവുമെന്നും കൂട്ടിച്ചേർത്തു.സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മാതൃകാപരമായ സേവനം നടത്തുന്ന സംഘടനയാണ് എൻ.എസ്.എസ്. എന്നാൽ സ്കൂൾ, കോളേജുകളുടെ പ്രവർത്തനം സുഗമമായി നടത്താവുന്ന സാഹചര്യമല്ല. എയ്ഡഡ് സ്കൂളുകളിലെ നിയമകാര്യങ്ങളിലെ ഉദ്യോഗസ്ഥരുടെ അലംഭാവം പൊറുക്കാനാവില്ല.

    അഴിമതിക്കെതിരെ നടപടിയെടുക്കാതെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ മനപ്പൂർവം തകർക്കുന്നു. ഇത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാവില്ല. സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കെന്ന പോലെ മത, സാമുദായിക സംഘടനകൾക്കുമുണ്ട്. എൻഎസ്എസും അത് കൃത്യമായി നിർവഹിച്ചു പോന്നിട്ടുണ്ട്. സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കുക, നല്ല കാര്യങ്ങളോട് സഹകരിക്കുക എന്നത് എൻഎസ്എസിൻ്റെ പൊതുനയമാണ്. സർക്കാരുകളോട് ഇനിയും അതേ നയം തുടരുമെന്നും സുകുമാരൻ നായർ പറഞ്ഞു.

    157.55 കോടി രൂപ വരവും അത്രയും തന്നെ ചെലവും പ്രതീക്ഷിക്കുന്ന 2024-25 വർഷത്തെ ബജറ്റാണ് ജി.സുകുമാരൻ നായർ അവതരിപ്പിച്ചത്. പ്രസിഡന്റ് എം.ശശികുമാർ അധ്യക്ഷത വഹിച്ചു. നായർ സർവീസ് സൊസൈറ്റി പ്രസിഡന്റായി ഡോ. എം. ശശികുമാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ.എം. ശശികുമാർ, ഹരികുമാർ കോയിക്കൽ, എം.എസ്.മോഹൻ, ജി. ഗോപകുമാർ, പി.നാരായണൻ, പ്രഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ, എ.സുരേശൻ, എ.ബാലകൃഷ്‌ണൻ നായർ, പി.ഹൃഷികേശ് എന്നിവർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    g sukumaran nair NSS
    Latest News
    സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
    16/08/2025
    അന്തിമ കരാറിലെത്തിയില്ല; ട്രംപ്-പുടിൻ ചർച്ച അവസാനിച്ചു
    16/08/2025
    ഹിസ്ബുല്ല ആയുധം ഉപേക്ഷിക്കില്ലെന്ന് നഈം ഖാസിം
    15/08/2025
    ചെക്ക് പോസ്റ്റിൽ കാർ ഇടിച്ചുകയറ്റിയ കുവൈത്തി യുവാവ് അറസ്റ്റിൽ
    15/08/2025
    നെതന്യാഹു ഭീകരനാണ്, പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കണം- തുർക്കി അൽഫൈസൽ
    15/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version